നേമത്തേക്കില്ല; മത്സരിക്കുന്നുവെങ്കില്‍ തിരുവനന്തപുരത്ത് തന്നെയെന്ന് വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെങ്കിൽ തിരുവനന്തപുരത്ത് തന്നെയാകുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. നേമത്തേക്ക് മാറാൻ ഉദ്ദേശിക്കുന്നില്ല. തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരമാണ് പ്രവർത്തന മണ്ഡലമെന്നും ശിവകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നുവെങ്കിൽ തിരുവനന്തപുരത്ത് മാത്രമേ മത്സരിക്കുകയുള്ളൂ. അത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ അത്രയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും തിരുവനന്തപുരമാണ് തന്റെ പ്രവർത്തന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: V. S. Sivakumar, thiruvananthapuram assembly constituency

from mathrubhumi.latestnews.rssfeed https://ift.tt/3aheF3X
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍