ഇത്തവണ മത്സരിക്കില്ലെന്ന്‌ കെ.കെ രമ: വടകരയില്‍ എന്‍ വേണുവിന് സാധ്യത

വടകര: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആർ.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. എന്നാൽ വടകരയിൽ ആർ.എം.പിക്ക് സ്ഥാനാർഥിയുണ്ടാവുമെന്നും അവർ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. വടകര സീറ്റ് ആർ.എം.പിക്ക് ലഭിക്കുകയാണെങ്കിൽ കെ.കെ രമയുടേയും, ആർ.എം.പി സംസ്ഥാന അധ്യക്ഷൻ എൻ.വേണുവിന്റേയും പേരായിരുന്നു ഉയർന്ന് കേട്ടത്. ആർ.എം.പി സ്ഥാനാർഥിയായി എൻ.വേണു വടകരയിൽ മത്സരിക്കുകയുംമറ്റെവിടെയങ്കിലും പൊതു സ്വതന്ത്രയായി കെ.കെ രമയെ രംഗത്തിറക്കണമെന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിൽ കാര്യമില്ലെന്നാണ് രമ പറയുന്നത്. മത്സരരംഗത്തുണ്ടാവില്ലെന്ന് രമ വ്യക്തമാക്കിയതോടെ വടകരയിൽ യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും എൻ വേണു മത്സരിക്കാനാണ് എല്ലാ സാധ്യതയും. ആർ.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നൽകുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ യു.ഡി.എഫിനൊപ്പം ചേർന്ന ആർ.എം.പി കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് സീറ്റ് പങ്കിട്ടുകൊണ്ടായിരുന്നു വടകരയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആർ.എം.പിക്ക് സീറ്റ് നൽകണമെന്ന് തന്നെയാണ് വടകര എം.പി കെ.മുരളീധരന്റെയടക്കം താൽപര്യം. മുല്ലപ്പള്ളി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയുള്ളതിനാൽ അദ്ദേഹത്തിനായി പരിഗണിക്കുന്ന മൂന്നു മണ്ഡലങ്ങളിൽ ഒന്നാണ് വടകര. കൽപറ്റയും കൊയിലാണ്ടിയും ഒഴിവാക്കി വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിച്ചാൽ ആർ.എം.പി സ്ഥാനാർഥിയുണ്ടാകുമോ എന്നതാണ് ഒടുവിൽ ഇതിലൊരു മാറ്റത്തിന് സാധ്യതയുള്ളത്. അല്ലാത്ത പക്ഷം എൻ വേണുവായിരിക്കും യുഡിഎഫ് പിന്തുണയോടെ ഇവിടെ മത്സരിക്കുക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ നാണുവിനെതിരേ ആയിരുന്നു ആർ.എം.പി സ്ഥാനാർഥിയായി കെ.കെ രമ മത്സരിച്ചത്. പക്ഷെ പക്ഷേ മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്ന (ഇന്നത്തെ എൽ.ജെ.ഡി) സ്ഥാനാർഥി മനയത്ത് ചന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. നിലവിൽ എൽ.ജെ.ഡി എൽ.ഡി.എഫിന് ഒപ്പമാണ്. യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിച്ചാൽ വോട്ടുകൾ വിഭജിക്കുന്നത് ഒഴിവാക്കി വിജയിച്ച് കയറാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആർ.എം.പി

from mathrubhumi.latestnews.rssfeed https://ift.tt/3tegTdh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍