കൊല്ലം: റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തരചികിത്സയിൽ തുടരവെ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. കോവിഡ് ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ നിന്ന് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. സ്റ്റേജ് ഷോകളിലൂടെ ആരാധകരെ നേടിയ സോമദാസ് അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടയും കരിയിലയും എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചാണ് സോമദാസ് കൂടുതൽ ശ്രദ്ധേയനായത്. കൊല്ലം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ. കോളേജ് എന്നിവടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. Content Highlights: Singer Somadas Chathannoor Passes Away
from mathrubhumi.latestnews.rssfeed https://ift.tt/36t9aht
via IFTTT
0 അഭിപ്രായങ്ങള്‍