മത്തിവന്നു, തീരെച്ചെറുത്; പിടിക്കരുത്

തിരുവനന്തപുരം: അഞ്ചുവർഷമായി ക്ഷാമംനേരിട്ടിരുന്ന മത്തി തെക്കൻ കേരളതീരത്ത് ചെറിയതോതിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാൽ പ്രത്യുത്പാദനഘട്ടത്തിൽ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 14-16 സെന്റീമീറ്ററാണ് മത്തിയുടെ വലുപ്പം. ഇവ പ്രത്യുത്പാദനത്തിന് സജ്ജമാകാൻ മൂന്നുമാസംകൂടി വേണ്ടിവരും. 10 സെൻറീമീറ്ററിൽക്കൂടുതൽ വലുപ്പമുള്ള മത്തിയെ പിടിക്കാമെന്നാണ് നിയമം. എന്നാൽ മുട്ടയിടാൻ പാകമാകാത്ത ഇവയെ പിടിച്ചാൽ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.2019-ൽ കിട്ടിയ 44,320 ടൺ മത്തി കഴിഞ്ഞ 20 വർഷത്തെ ഏറ്റവും കുറവാണ്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാമാറ്റങ്ങളാണ് ഇതിന്‌ കാരണമെന്ന് കണ്ടെത്തിയിരുന്നു.ചെറിയത് പിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാവും. ഇക്കാര്യം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3pMKV5n
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍