ന്യൂഡൽഹി: രാജ്യത്ത് പുതുതായി 13,083 പേർക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിൽ 2,771 പുതിയ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,808 പേർ കോവിഡ് മുക്തി നേടുകയും 137 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. 1.07 കോടി പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1.04 കോടി പേർ ഇതിനോടകം രോഗമുക്തരായി. 1,54,147 പേർ മഹാമാരിയെ തുടർന്ന് മരിച്ചു. നിലവിൽ 1,69,824 പേരാണ് ചികിത്സയിലുള്ളത്. Content Highlights:India reports 13,083 new COVID-19 cases, 14,808 discharges
from mathrubhumi.latestnews.rssfeed https://ift.tt/36oPWK1
via IFTTT
0 അഭിപ്രായങ്ങള്‍