പുണെ: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനായ കോവഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകി. അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒരു ദിവസം മുമ്പ് യുഎസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ അവരുടെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരുന്നു. ഓക്സ്ഫഡ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ നടത്തുന്നുണ്ട്. നാലു ക്ലിനിക്കൽ പഠനത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, രണ്ടെണ്ണം യുകെയിലും ഒന്ന് ബ്രസീലിലും മറ്റൊന്ന് ഇന്ത്യയിലും, കോവിഷീൽഡ് കോവിഡ് 19 വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. കോവിഷീൽഡും ഫൈസറും ഉൾപ്പടെ അഞ്ചോളം കോവിഡ് പ്രതിരോധ വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളിലുളളത്. റഷ്യ ഇതിനകം കോവിഡ് പ്രതിരോധ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി. തങ്ങൾ വികസിപ്പിച്ചെടുത്ത സ്പുട്നിക് ഫൈവ് ആണ് മോസ്കോയിലെ ക്ലിനിക്കുകകളിലൂടെ റഷ്യ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുളളത്. Content Highlights:Pune based Serum institute seeks permission for the emergency use of covishield
from mathrubhumi.latestnews.rssfeed https://ift.tt/3lQ8YOm
via IFTTT
0 അഭിപ്രായങ്ങള്‍