അഞ്ചാലുംമൂട്(കൊല്ലം): പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെതട്ടിക്കൊണ്ടുപോയെന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാക്കുളം സ്വദേശിനിയായ 17 കാരിയെയും കണ്ണനല്ലൂർ സ്വദേശിനിയായ 15-കാരിയെയുമാണ് തട്ടിക്കൊണ്ടുപോയത്. കൊല്ലം കാക്കത്തോപ്പ് കളീക്കൽ കടപ്പുറം ഷിജിൻ ആന്റണി (21), പ്രാക്കുളം സ്വദേശിനിയായ പെൺകുട്ടിയുടെ സഹോദരൻ, കാർ ഡ്രൈവർ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: പ്രാക്കുളം സ്വദേശിനിയായ പെൺകുട്ടിയെ കാമുകന് എത്തിച്ചുകൊടുക്കാൻ സഹോദരൻ കൂട്ടുനിൽക്കുകയായിരുന്നു. പകരം ഇയാളുടെ കാമുകിയായ 15-കാരിയെ മറ്റെയാൾകൂട്ടിക്കൊണ്ടുവരികയായിരുന്നു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും 21 കാരനായ സഹോദരനെയും കാണാതായതായി ബന്ധുക്കൾ അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകിയിരുന്നു.ഇതേദിവസം കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 21 കാരനെയും 15 വയസ്സുള്ള പെൺകുട്ടിയെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിരുന്നു. അഞ്ചാലുംമൂട് പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ തമിഴ്നാട് വേളാങ്കണ്ണി പള്ളിക്കു സമീപമുണ്ടെന്ന് കണ്ടെത്തി. പെൺകുട്ടിയെയും സഹോദരനെയും കാമുകനെയും പെൺകുട്ടിയുടെ സഹോദരന്റെ 15 വയസ്സുള്ള കാമുകിയെയും തമിഴ്നാട് വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള ലോഡ്ജിൽനിന്ന് കണ്ടെത്തുകയായിരുന്നു.കാറിലാണ് ഇവർ വേളാങ്കണ്ണിക്കുപോയത്. അഞ്ചാലുംമൂട് സി.ഐ. അനിൽകുമാർ, എസ്.ഐ.മാരായ ശ്യാംകുമാർ, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. Content Highlights:two minor girls kidnapped from kollam three arrested
from mathrubhumi.latestnews.rssfeed https://ift.tt/3mECIyJ
via IFTTT
0 അഭിപ്രായങ്ങള്‍