തിരുവനന്തപുരം: കോൺഗ്രസിൽ കൂട്ടായനേതൃത്വവും ഐക്യവും വേണമെന്ന് ഘടകകക്ഷികൾ. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻചാണ്ടിയും നേതൃത്വത്തിലും പ്രചാരണത്തിലും മുൻപന്തിയിലുണ്ടാകണം. കോൺഗ്രസിന്റെ സംഘടനാകാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നു വ്യക്തമാക്കിയ ഘടകകക്ഷികൾ, നേതൃകക്ഷിയെന്നനിലയിൽ ഐക്യത്തോടെ മുന്നിൽനിന്നു നയിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചു.എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവറുമായി ഘടകകക്ഷിനേതാക്കൾ ഒറ്റയ്ക്കൊറ്റയ്ക്കാണു ചർച്ച നടത്തിയത്. ആരും നേതൃമാറ്റം ആവശ്യപ്പെട്ടില്ല. നേതൃമാറ്റം ആവശ്യപ്പെടാതെ ലീഗ്കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടെന്ന പ്രചാരണം നേരത്തെ വിവാദമായിരുന്നു. ചർച്ചയിൽ നേതൃമാറ്റം ലീഗ് ആവശ്യപ്പെട്ടില്ല. കോൺഗ്രസിലെ അനൈക്യത്തിലേക്കു വിരൽചൂണ്ടിയ ലീഗ് നേതാക്കൾ മുന്നണിയെന്നനിലയിൽ ചിട്ടയായ പ്രവർത്തനം വേണമെന്നു നിർദേശിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾവഹാബ് എന്നിവർ പങ്കെടുത്തു.എൻ.സി.പി.യെ കൊണ്ടുവരണംഎൻ.സി.പി.യെ മുന്നണിയിലേക്കു കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് നിർദേശിച്ചു. പാലാ സീറ്റിൽ മാണി സി. കാപ്പനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണം. നിയമസഭാ തിരഞ്ഞെടുപ്പിനായി സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കണമെന്നും പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവർ നിർദേശിച്ചു.ആദ്യം കൂട്ടായ നേതൃത്വംനയപരവും സംഘടനാപരവുമായ കാര്യങ്ങളിൽ മാറ്റം വേണമെന്ന് ആർ.എസ്.പി. നിർദേശിച്ചു. മുഖ്യമന്ത്രിയാരെന്നത് പിന്നീടു തീരുമാനിക്കാം. സർക്കാരിനെതിരായ വികാരം പൂർണമായി മുതലാക്കാൻ കഴിയാതിരുന്നത് സംഘടനാപരമായ ദൗർബല്യമാണ്. അതു മറികടക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, എ.എ. അസീസ് എന്നിവരടങ്ങുന്ന സംഘം നിർദേശിച്ചു.യഥാർഥചിത്രം മോശമല്ല തദ്ദേശതിരഞ്ഞെടുപ്പിലെ ഫലം അത്ര മോശമല്ല എന്നതാണ് യഥാർഥസ്ഥിതിയെന്ന് സി.എം.പി. ജനറൽസെക്രട്ടറി സി.പി. ജോൺ പറഞ്ഞു. പഴിചാരി മുതിർന്നനേതാക്കൾ എത്തിയത് ഫലം തീർത്തും എതിരാണെന്ന പൊതുധാരണയെ ബലപ്പെടുത്തി. ഉടൻ നിയമസഭാസീറ്റുകൾ സംബന്ധിച്ച ധാരണയിലേക്കെത്തണം. ഗ്രൂപ്പിസം പ്രശ്‌നമായികോൺഗ്രസിലെ ഗ്രൂപ്പിസമാണ് തിരഞ്ഞെടുപ്പ് രംഗത്ത് പ്രശ്നമായതെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ പറഞ്ഞു. സീറ്റുകൾ ഗ്രൂപ്പുകൾക്കു വീതംവെച്ചപ്പോൾ ജയസാധ്യത മറക്കുകയായിരുന്നുവെന്നും ദേവരാജൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MgN7DF
via IFTTT
0 അഭിപ്രായങ്ങള്‍