ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി: രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു

ഇടുക്കി: ഇടുക്കി വലിയ തേവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ രണ്ട് പേർ വെട്ടേറ്റുമരിച്ചു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ പ്രതിയായ ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30)സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് പോലീസ് പിടികൂടി. സംഘർഷത്തിൽ ഷുക്ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ് ഇവർ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന Content Highlight: Two killed in conflict

from mathrubhumi.latestnews.rssfeed https://ift.tt/2VKttRN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍