ന്യൂഡൽഹി: ഹാഥ്റസ് സന്ദർശിക്കാൻ പോകുന്നതിതിനിടെഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം എന്നും കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും യൂണിയൻ കോടതിയോട് ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമില്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വാദം തെറ്റാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് കാപ്പനെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറസ്റ്റ് സമയത്ത് ചില ലഘുരേഖകൾ കണ്ടെത്തു എന്ന പോലീസിന്റെ വാദം തെറ്റാണ്. കസ്റ്റഡിയിൽ വെച്ച് പോലീസ് മർദ്ദനത്തിനുംമറ്റ് പീഡനങ്ങൾക്കും സിദ്ദിഖ് കാപ്പൻ വിധേയനായെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. content highlights:KUWJ request for judicial enquiry in siddique kappan arrest
from mathrubhumi.latestnews.rssfeed https://ift.tt/33NP5Bt
via IFTTT
0 അഭിപ്രായങ്ങള്‍