കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നും വിമാനത്തിൽ ഒളിപ്പിച്ചുവെച്ചനിലയിലും 2.311 കിലോ ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശി സലാമിൽനിന്ന് ഒരു കിലോയിലേറെ സ്വർണമാണ് പിടികൂടിയത്. വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ചുവെച്ചനിലയിൽ 1.26 കിലോ സ്വർണമിശ്രിതവും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.15 കോടി രൂപ വിലവരും. Content Highlights: gold seized from karipur airport

from mathrubhumi.latestnews.rssfeed https://ift.tt/3fNi64R
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍