ശബരിമല: ശബരിമലയിൽ കട നടത്താൻ ആളില്ലാതെ പ്രതിസന്ധി നേരിട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ്. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള കടനടത്തിപ്പിന്റെ ലേലം ഏറ്റെടുക്കാൻ ആളില്ലാതെ അവസാനിച്ചു. കഴിഞ്ഞ ദിവസം റീ ടെണ്ടറിലും ആകെ മൂന്ന് പേർ മാത്രമാണ് എത്തിയത്. ഇതുമൂലം ഓപ്പൺ ടെണ്ടർവിളിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്. ശനിയാഴ്ചയാണ് ഓപ്പൺ ലേലം നടക്കുക. സന്നിധാനം മുതൽ ഇളവുങ്കൽ വരെ ഇ ടെണ്ടറിലൂടെ ലേലം നിശ്ചയിച്ചപ്പോൾ ഒരു ഹോട്ടൽ മാത്രമാണ് ഏറ്റെടുക്കാൻ ആളുണ്ടായത്. ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റി ടെണ്ടർ ചെയ്തത്. കഴിഞ്ഞദിവസം റിടെണ്ടർ ആരംഭിച്ചപ്പോഴും മൂന്ന് കടകളുടെ കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ. മണ്ഡലകാലം തുടങ്ങാൻ ചുരുക്കം ദിവസം മാത്രം ബാക്കിനിൽക്കെ 156 കടകൾനടത്താൻ ആളില്ലാത്താത് ബോർഡിന് തിരിച്ചടിയാണ്. കോടികളുടെ സാമ്പത്തിക നഷ്ടമാവും ബോർഡിന് നേരിടേണ്ടിവരിക. ഇതിനാൽ ശനിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്നലേലം നടത്തി പരമാവധി കടകൾ നടത്തിപ്പിന് ഏൽപ്പിക്കാനാണ് ബോർഡ് ശ്രമിക്കുന്നത്. കോവിഡ് കാലത്തെ ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കട നടത്തിപ്പിനും തിരിച്ചടിയായത്. പ്രതിദിനം 1000 ആളുകൾ മാത്രമാണ് ദർശനത്തിനെത്തുന്നത്. Content Highlights:Sabarimala Pilgrimage Travancore Devaswom Board
from mathrubhumi.latestnews.rssfeed https://ift.tt/3k5PeFG
via IFTTT
0 അഭിപ്രായങ്ങള്‍