വിയന്നയില്‍ തെരുവുകളില്‍ തീവ്രവാദ ആക്രമണം, ആറിടത്ത് വെടിവെപ്പ്‌

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ കഫേകളിലും റസ്റ്റോറന്റുകളിലും നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു.കോവിഡിനെ തുടർന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറന്റുകളിലും എത്തിയ ആളുകൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.തീവ്രവാദ ആക്രമണമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ആറിടങ്ങളിൽ വെടിവെപ്പ് നടന്നിട്ടുണ്ട്. ഒരു തീവ്രവാദിയെ പോലീസ് വെടിവെച്ചു കൊന്നു. "തലസ്ഥാനത്ത് ഭീകരാക്രമണത്തിന് നാം ഇരകളായിരിക്കുകയാണെന്നാണ് വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞത്. കുറ്റവാളികളിൽ ഒരാളെ കണ്ടെത്തി വധിച്ചെങ്കിലും നിരവധി തീവ്രവാദികൾ ഇപ്പോഴും പലയിടങ്ങളിലായി വിലസുന്നുണ്ട്. അദ്ദേഹം പറഞ്ഞു. നമുക്കറിയാവുന്നിടത്തോളം തോക്കുകളടക്കം നിരവധി ആയുധങ്ങൾ കൈവശം വെച്ച് വലിയ തയ്യാറെടുപ്പുകളോടെയാണ്അവർ വന്നിരിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു. നഗരമധ്യത്തിലെ സജീവമായ തെരുവുകളിൽ രാത്രി എട്ടിന് ശേഷം നിരവധി തവണയാണ് വെടിയുതിർത്തത്.ആറ് സ്ഥലങ്ങളിൽ വെടിവെപ്പുണ്ടായി. അജ്ഞാതനായ വ്യക്തി തെരുവിലൂടെ നടന്ന് കൂസലില്ലാതെ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് നടന്നതിനാൽ ഇത്യഹൂദ വിരുദ്ധ ആക്രമണമാണെന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കുർസ് പറഞ്ഞു. സിനഗോഗ് ആ സമയംഅടച്ചിട്ടിരിക്കുകയായിരുന്നു. തോക്കുധാരികളെ പിന്തുടരാൻ പോലീസിനെ നിയോഗിച്ചതിനാൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കാവൽ നിൽക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ പറഞ്ഞു. തീവ്രവാദം കൊണ്ട്ഭീഷണിപ്പെടുത്താൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമല്ലെന്ന് വിയന്നയിലെ ജൂത സമൂഹത്തിന്റെ തലവൻ ഓസ്കർ ഡച്ച് പറഞ്ഞു. തന്റെ ജാലകത്തിന് താഴെയുള്ള തെരുവിലെ ബാറുകളിൽ പുറത്ത് ഇരിക്കുന്ന ആളുകൾക്ക് നേരെ ഒരാൾ വെടിയുതിർക്കുന്നത് താൻ കണ്ടതായും റബ്ബി ഷ്ലോമോ ഹോഫ്മീസ്റ്റർപറഞ്ഞു. അവർ ഞങ്ങളുടെ കെട്ടിടത്തിന് പുറത്ത് 100 റൗണ്ടെങ്കിലും വെടിവെച്ചിരുന്നു, ഈ ബാറുകൾക്ക് പുറത്തും ഇരിക്കാനായി മേശകളൊരുക്കിയിരുന്നു.ലോക്ക്ഡൗണിന് മുമ്പുള്ള അവസാന സായാഹ്നമായിരുന്നു അത്. ആ അർധരാത്രി മുതൽ ഒരു മാസത്തേക്ക്ഓസ്ട്രിയയിലെ ബാറുകൾ പൂട്ടിയിടാനായിരുന്നു തീരുമാനം.അതിനാൽ തന്നെ വൈകുന്നേരം ജനസമൃദ്ധമായിരുന്നു തെരുവുകളെല്ലാം തന്നെ, ഹോഫ്മീസ്റ്റർ പറഞ്ഞു. ഫ്രാൻസിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്, പക്ഷെ നമ്മൾ വഴങ്ങിക്കൊടുക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ട്വീറ്റ് ചെയ്തു. content highlights:terror attack in Vienna hours before lock down

from mathrubhumi.latestnews.rssfeed https://ift.tt/323Gn0H
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍