സര്‍വ്വേ ഫലങ്ങളില്‍ ബൈഡന്‍ മുന്നില്‍, എന്നിരുന്നാലും അവസാന ചിരി ട്രംപിന്റേതാവുമോ

വാഷിങ്ടൺ : പ്രീ ഇലക്ഷൻ സർവ്വേ ഫലങ്ങൾ ശരിയായാൽ അമേരിക്ക ഇനി ജോബൈഡൻ ഭരണത്തിലേക്ക് നീങ്ങും. സിഎൻഎൻ പോൾ ഓഫ് പോൾ പ്രകാരം ജോ ബൈഡന് ട്രംപിനേക്കാൾ 10 % വോട്ടിന്റെ മുൻതൂക്കമുണ്ട്. സർവ്വേ പ്രകാരം ജോ ബൈഡന് ലഭിച്ച ശരാശരി വോട്ട് 52% വും ഡൊണാൾഡ് ട്രംപിന് 42 %വുമാണ്. ഫോക്സ് ന്യൂസ് പ്രി പോൾ സർവ്വേ പ്രകാരം ജോ ബൈഡന് 52% വോട്ടും ട്രംപിന് 44% വോട്ടുമാണ് ലഭിക്കുക. ന്യൂയോർക്ക് ടൈംസ് സർവ്വേയിലും ജോ ബൈഡനാണ് മുന്നിൽ. ജോ ബൈഡൻ-50%, ട്രംപ് - 41% എന്നിങ്ങനെ പോകുന്നു സർവ്വേ ഫലം.റോയിട്ടേഴ്സ് സർവ്വേയിലും ട്രംപിന് ലഭിക്കുന്ന വോട്ടിൽ ബൈഡനേക്കാൾ 10%ത്തിന്റെ കുറവ് കാണിക്കുന്നുണ്ട്. എല്ലാ സർവ്വേഫലങ്ങളുടെയും ശരാശരി എടുത്താലും 10% ത്തോളം വോട്ടിന്റെ മുൻതൂക്കമാണ് ബൈഡനുള്ളത്. 2016ലെ യുഎസ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള സർവ്വേ ഫലങ്ങൾ ഹിലരിക്ലിന്റണ് അനുകൂലമായിരുന്നെങ്കിലും വിജയിച്ചത് ഡൊണാൾഡ് ട്രംപായിരുന്നു. അതേസമയം പല സർവ്വേകളിലും 2%ത്തിന്റെയും 4%ത്തിന്റെയും മുൻതൂക്കം മാത്രമേ ഹിലരിക്കുണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2016ലെ തിരഞ്ഞെടുപ്പ് കാമ്പയിന്റെ തുടക്കഘട്ടമായ ഓഗസ്റ്റിൽ 10% വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്ന ഹിലാരിക്ക് പിന്നീട് തിരഞ്ഞെടുപ്പിനോടടുത്ത ഘട്ടത്തിൽ നടത്തിയ സർവ്വേയിൽ 4%വും 2%വുമായി മുൻതൂക്കം ചുരുങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ നവംബറിൽ നടത്തിയ അവസാന ഘട്ട സർവ്വേയിലും 10% ത്തിന്റെ മുൻതൂക്കം ബൈഡനുണ്ട്. ആ പ്രതീക്ഷയിലാണ് ഡെമോക്രാറ്റ് പാളയം. എൻബിസി സർവ്വേയിൽ ആഗ്യഘട്ടത്തിൽ 8% പോളിന്റെ മുൻതൂക്കമുണ്ടായിരുന്ന ബൈഡൻ തിരഞ്ഞെടപപ്പുനോടടുത്തപ്പോൾ 12 %മായി വർധിച്ചതും വലിയ പ്രതീക്ഷയോടെയാണ് ഡെമോക്രാറ്റുകൾ കാണുന്നത്. കോവിഡ് വ്യാപനം ട്രംപിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാമ്പയിനിന്റെ അവസാന ഘട്ടത്തിൽ തിരിച്ചുവരവില്ലെന്ന തരത്തിലുള്ളചില പ്രതികരണങ്ങൾ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായതെന്നതും എടുത്തു പറയേണ്ട വിഷയമാണ്. എന്നിരുന്നാലും സർവ്വേ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തി ചിരിവിടർത്തി ട്രംപ് വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷ റിപ്പബ്ലിക്കൻ പാർട്ടിയും വെച്ചു പുലർത്തുന്നുണ്ട്. വോട്ടെടുപ്പുകളുടെ ശരാശരി നിലനിർത്തുന്ന റിയൽ ക്ലിയർ പൊളിറ്റിക്സിന്റെ കണക്കുകൾ പ്രകാരം 77 കാരനായ ബൈഡന് 2.9 ശതമാനം പോയിന്റ്ന്റെ മുൻതൂക്കം മാത്രമാണുള്ളത്. പ്രധാന സ്ഥലങ്ങളിലെല്ലാം 15 റാലികളുൾപ്പെടെ ട്രംപും കുടുംബവും കാമ്പയിൻ നടത്തിയതിനാൽ ബൈഡന്റെ ലീഡ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചുരുങ്ങി എന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ കാമ്പയിനിലുടനീളം ബൈഡൻ ചിരി നിലനിർത്തിയെങ്കിലും അവസാന ചിരി ട്രംപിന്റേതാവുമോ എന്നതും തള്ളിക്കളയാനാവില്ല. content highlights:Pre election surveys says Biden will be the president, But still tight fight in the end

from mathrubhumi.latestnews.rssfeed https://ift.tt/3mQ4ubt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍