ബൈഡന് വോട്ട് ചെയ്യാന്‍ ഫോണ്‍ വിളിച്ച് ഒബാമ, ഇടയ്ക്കു കയറി കൈക്കുഞ്ഞ്

വാഷിങ്ടൺ: ജോബൈഡനും കമലാ ഹാരിസിനും വോട്ട് തേടിയുള്ള ബരാക് ഒബാമയുടെ ഫോൺ വിളിയിൽ സ്തബ്ദ്ധയായി യുവതി.രണ്ട് മിനുട്ടോളം നീണ്ട ഫോൺകോളിൽ ഒബാമയുടെ വാക്കുകൾക്ക് യുവതിയുടെ കൈക്കുഞ്ഞും കാതോർത്തതോടെ ആ വിളി വൈറലാവുകയായിരുന്നു. ഒബാമ പ്രസിഡന്റ് പദവിയിലിരിക്കെ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. നാളെ അമേരിക്ക വോട്ടെടുപ്പിന് തയ്യാറാവുമ്പോൾ കാര്യമായ പ്രചാരണപരിപാടികളിലാണ് ഡെമോക്രാറ്റിക് പാർട്ടി. കോവിഡ് വ്യാപനം വീണ്ടും വർധിച്ചതോടെ ഫോൺ ബാങ്കിങ് എന്ന പേരിട്ട് കൊണ്ടുള്ള ഫോൺ കാമ്പയിനിങ്ങിൽ ശ്രദ്ധ കേന്ദ്രീകിരിച്ചിക്കുകയാണ് ഒബാമ. You could be the difference between someone making it out to the polls or staying home. And many states could be decided by a handful of votes. Join me and make some calls for Joe in the last few days of this election: https://t.co/FZknijCx0E pic.twitter.com/XGUnAArRXW — Barack Obama (@BarackObama) October 31, 2020 അത്തരമൊരു ഫോൺവിളിയിലാണ് അലീസയെന്ന യുവതിയോടും ഒബാമ സംസാരിക്കുന്നത്. "ഹായ് അലീസ ഞാൻ ഒബാമ, ഒരിക്കൽ യുഎസ് പ്രസിഡന്റായിരുന്നു" എന്ന മുഖവുരയോടെയാണ് ഒബാമ അലീസയോട്സംസാരിക്കുന്നത്.അലീസയുമായുള്ള സംസാരത്തിനിടെ അവരുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ഒബാമ കുഞ്ഞിനോടും ഫോണിലൂടെ കുശലം പറഞ്ഞു. "എത്രനേരം വേണമെങ്കിലും എനിക്ക്നിന്നോട്സംസാരിക്കാൻ ഇഷ്ടമാണ് പക്ഷെ ചെറിയ കുഞ്ഞായതിനാൽ നിനക്ക്ഫോൺ അധിക സമയം ചെവിയിൽ വെക്കുന്നത് നല്ലതല്ല" എന്ന് പറഞ്ഞാണ് ഒബാമ ഫോൺ വെക്കുന്നത്. അപ്രതീക്ഷിതമായ വിളിയിൽ ആകെ സ്തബ്ദയായി എന്നായിരുന്നു അലീസയുടെ പ്രതികരണം. രസകരമായ ഫോൺ സംഭാഷണത്തിന്റെ വീഡിയോ ഒബാമ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഫോൺ വിളി വൈറലാവുകയായിരുന്നു. content highlights:US Election, Barack Obama Phone People To Vote For Joe Biden, A Baby Interrupts

from mathrubhumi.latestnews.rssfeed https://ift.tt/2HSmzX3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍