ഷൂസിനുള്ളില്‍ കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി; എത്തിക്കുന്നത് ഓമനിച്ച് വളര്‍ത്താന്‍

മനില: ഫിലിപ്പീൻസിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തിൽ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികൾക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കൽ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്സലാണിതെന്ന് കസ്റ്റംസ് അധികൃതർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംശയാസ്പദമായ തരത്തിലെ പാഴ്സൽ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തുറന്നു നോക്കിയപ്പോഴാണ് ചിലന്തികളെ കണ്ടെത്തിയത്. ഒരു ജോഡി ഷൂവിനുള്ളിലായിരുന്നു ചിലന്തികളെ സൂക്ഷിച്ചിരുന്നത്. പിടികൂടിയ ചിലന്തികളെ ഡിപ്പാർട്മെന്റ് ഓഫ് എൻവയോൺമെന്റ് ആൻഡ് നാച്വറൽ റിസോഴ്സസ് വൈൽഡ്ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് അടുത്ത ദിവസം തന്നെ കൈമാറിയതായി അധികൃതർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു. 𝗖𝘂𝘀𝘁𝗼𝗺𝘀 𝗡𝗔𝗜𝗔 𝘀𝗲𝗶𝘇𝗲𝘀 𝟭𝟭𝟵 𝗦𝗺𝘂𝗴𝗴𝗹𝗲𝗱 𝗟𝗶𝘃𝗲 𝗧𝗮𝗿𝗮𝗻𝘁𝘂𝗹𝗮𝘀 The Bureau of Customs-NAIA prevented another attempt of illegal... Posted by Bureau of Customs PH onThursday, October 29, 2020 വലിപ്പമുള്ളതും രോമങ്ങളുള്ളതുമായ തരത്തിലുള്ളവയാണ് ടരാന്റുലസുകൾ. അലങ്കാരത്തിനായി ഈ ചിലന്തികളെ വളർത്തുന്ന പതിവുണ്ട്. ഫിലിപ്പീൻസിൽ വംശനാശം നേരിടുന്ന ജീവിവർഗത്തിലുൾപ്പെട്ടവയാണ് ഈ ചിലന്തികൾ. ഇവയുടെ വിൽപന നടത്തുന്നത് കുറ്റകൃത്യമാണ്. പിഴയും ആറ് മാസത്തെ തടവും ഒന്നിച്ചോ അല്ലെങ്കിൽ ഒരു വർഷം വരെ തടവോ ഈ കുറ്റകൃത്യത്തിന് ലഭിച്ചേക്കാം. ചിലന്തികളടങ്ങിയ പാഴ്സലിന്റെ സ്വീകർത്താവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓട്ട് മീലിന്റെയും കുക്കിയുടെയും പാക്കറ്റുകളിലാക്കി കടത്തിയ 757 ചിലന്തികളെയും ചെറിയ പെട്ടികളിലാക്കിയ 87 ചിലന്തികളെയും കഴിഞ്ഞ കൊല്ലം കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. രണ്ടും പോളണ്ടിൽ നിന്നായിരുന്നു എത്തിയത്. Content Highlights: Airport Staff Find 119 Live Tarantulas Hidden Inside A Pair Of Shoes

from mathrubhumi.latestnews.rssfeed https://ift.tt/362oktj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍