സ്വര്‍ണവില പവന് വീണ്ടും 38,000 കടന്നു

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വർധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നതിനെതുടർന്നാണ് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 51,328 രൂപയായും താഴ്ന്നു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/35WGAUM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍