സാമ്പത്തിക സംവരണം വിജ്ഞാപനമായി; ഒഴിവ് കുടിശ്ശികയായി മാറ്റിവെക്കില്ല

തിരുവനന്തപുരം: പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം തയ്യാറായി. 2020 ഒക്ടോബർ 23-ാണ് വിജ്ഞാപനത്തീയതിയായി കരടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നുമുതൽ വിജ്ഞാപനം പ്രാബല്യത്തിൽവരും. പി.എസ്.സി. നിയമനങ്ങളിൽ എന്നുമുതൽ ഇതു നടപ്പാകുമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നില്ല. നിലവിൽ പി.എസ്.സി.യുടെ റാങ്ക്പട്ടികകളിലൊന്നും സാമ്പത്തിക സംവരണം അനുസരിച്ചുള്ള വിഭാഗത്തെ വേർതിരിച്ചിട്ടില്ല. പുതുതായി വിജ്ഞാപനങ്ങൾ പി.എസ്.സി. തയ്യാറാക്കുമ്പോഴേ സാമ്പത്തിക സംവരണംകൂടി ഉൾപ്പെടുത്താനാകൂ. സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവരില്ലാത്ത സാഹചര്യത്തിൽ ആ ഒഴിവ് പൊതുവിഭാഗത്തിനായി മാറ്റുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കുടിശ്ശിക നിയമനത്തിനായി മാറ്റിവെക്കില്ല. നിലവിൽ പിന്നാക്കസമുദായ സംവരണങ്ങൾക്ക് അർഹതയുള്ളവരില്ലാതെവന്നാൽ അത് മാറ്റിവെച്ച് ആ വിഭാഗത്തിനു മാത്രമായി പ്രത്യേകം വിജ്ഞാപനം ക്ഷണിക്കും. ആ രീതി സാമ്പത്തിക സംവരണത്തിനുണ്ടാകില്ല. മറ്റുവിധ സംവരണങ്ങൾക്കൊന്നും അർഹതയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പത്തുശതമാനം ഒഴിവുകൾ മാറ്റിവെക്കുക. ഇതിന് കെ. എസ്.ആർ. ചട്ടം ഭേദഗതി ചെയ്യുന്ന വിജ്ഞാപനമാണ് തയ്യാറായത്. content highlights: notification of economic reservation

from mathrubhumi.latestnews.rssfeed https://ift.tt/34vg4Cy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍