എം. ശിവശങ്കർ-വേണുഗോപാൽ വാട്സാപ്പ് ചാറ്റ് പ്രസക്തഭാഗങ്ങൾ

പണം ലോക്കറിൽ വെച്ചുകഴിഞ്ഞ് 30/11/2018 വൈകീട്ട് 04:01 വേണുഗോപാൽ: രണ്ടുമണിക്ക് അവരുടെ സാന്നിധ്യത്തിൽ ലോക്കറിൽ വെച്ചു. 05:05 ശിവശങ്കർ: നന്ദി 05:48 വേണുഗോപാൽ: സർ, മറ്റാരും അടുത്തില്ലാത്തപ്പോൾ എന്നെ വിളിക്കാമോ 05:48 ശിവശങ്കർ: ഒ.കെ. *എന്തിന് ലോക്കറിൽ വെച്ചു ശിവശങ്കർ എന്ന് ചോദിക്കുന്നില്ല. ലോക്കർ തുടങ്ങാൻ താൻ പറഞ്ഞിട്ടില്ല എന്നാണ് ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് കൊടുത്തിരുന്ന മൊഴി. എന്നാൽ, ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. സ്വപ്നയ്ക്ക് പണം തിരികെനൽകിക്കഴിഞ്ഞുള്ള ചാറ്റ് 08/02/2019 ഉച്ചയ്ക്ക് 01:38 ശിവശങ്കർ: അവർ (സ്വപ്ന) നിങ്ങളുടെ ഓഫീസിലേക്ക് അവരുടെ ഓഫീസ് കാറിൽ ശരത്തിനെ (സരിത്തിനെ, ശരത്ത് എന്നാണ് ശിവശങ്കർ മനസ്സിലാക്കിയിരുന്നത്) അയക്കും. 02:27 വേണുഗോപാൽ: 17.5 (12+4+1.5) അവർക്ക് അയക്കും. 1.5 എസ്.ബി.ഐ.യിലേക്കായി മാറ്റിവെച്ചിട്ടുണ്ട്. 02:27 ശിവശങ്കർ: ഒ.ക്കെ. 03:23 വേണുഗോപാൽ: സാറയുടെ (ശരത്ത് എന്ന പേര് ടൈപ്പ് ചെയ്തപ്പോൾ 'ടി' വിട്ടുപോയി) കൈവശം കൊടുത്തുവിട്ടിട്ടുണ്ട്. അവരോട് (സ്വപ്നയോട്) കിട്ടിയെന്നുറപ്പാക്കാൻ പറയൂ. 03:28 ശിവശങ്കർ: ഒ.ക്കെ. 03:31 ശിവശങ്കർ: അവർക്ക് കിട്ടി രാത്രി 07:09 വേണുഗോപാൽ: സർ, മാഡം 12 അവരുടെ പേരിൽ കോർപറേഷൻ ബാങ്കിൽ ഒരു വർഷത്തേക്ക് 8.25 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചു, വളരെ നല്ലത്. അവർ സർട്ടിഫിക്കറ്റ് മെസേജ് ചെയ്തു. അധികം വൈകിക്കാതെ ആദായനികുതി ഫയലിങ് ശരിയാക്കാൻ അവരോട് പറയൂ. 07:30 ശിവശങ്കർ: ഒ.ക്കെ. *(ആദായനികുതി അടയ്ക്കുന്നതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് സ്വപ്നാ സുരേഷ് അന്വേഷണ ഏജൻസികളോട് പറഞ്ഞിരുന്നത്) 11/02/2019 രാത്രി 08:16 വേണുഗോപാൽ: സർ, വെള്ളിയാഴ്ച 25 മാത്രമേ നിക്ഷേപിച്ചുള്ളൂ. ബാക്കി അടുത്ത വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിൽ ചെയ്യാം. തിങ്കൾമുതൽ ബുധൻവരെ ഞാൻ സ്ഥലത്തില്ല. ബാക്കിയുള്ളത് 15. ഞാൻ അവരെ അറിയിച്ചിട്ടുണ്ട് 09:33: ശിവശങ്കർ: ഒ.ക്കെ. കസ്റ്റംസിന്റെ ചോദ്യംചെയ്യലും പങ്കുവെച്ചു 21/07/2020 വൈകീട്ട് 05:05 ശിവശങ്കർ: അവരുമായി സംസാരിച്ചുകഴിഞ്ഞ് എനിക്ക് മെസേജ് അയക്കൂ (കസ്റ്റംസ് വിളിക്കുന്നുണ്ടെന്ന് വേണുഗോപാൽ അറിയിച്ചുകഴിഞ്ഞ്) 05:08 വേണുഗോപാൽ: ഏത് ബാങ്ക് ലോക്കറിലാണെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു അത് എസ്.ബി.ഐ.യിലാണെന്ന്. മറ്റൊന്നും അവർ ചോദിച്ചില്ല. ജോയന്റ് കമ്മിഷണർ ഹരികൃഷ്ണനാണ് ഫോൺ ചെയ്തത്. 05:12 ശിവശങ്കർ: എന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കസ്റ്റംസുകാർ സൂചനതന്നിട്ടുണ്ട്. എന്റെ കൈയിൽ രേഖകളൊന്നുമില്ല. എല്ലാം ഉണ്ടല്ലോ അല്ലേ. 05:13 വേണുഗോപാൽ: എല്ലാ രേഖകളും ഉണ്ട്. 30/07/2020 05:54 വേണുഗോപാൽ: സർ, കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട് രാത്രി 11:03 ശിവശങ്കർ: കഴിഞ്ഞോ, വീട്ടിലെത്തിയോ? നാളെ സംസാരിക്കാം 31/07/2020 09:31 ശിവശങ്കർ: പ്ലീസ് കോൾ മീ.. 01/08/2020 10:09 ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നത് എന്ന വാർത്തയുടെ ലിങ്ക് ശിവശങ്കർ വേണുഗോപാലിന് അയക്കുന്നു. 11:23 ശിവശങ്കർ: ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ നഗരം വിടൂ. നാഗർകോവിലിലേക്കോ മറ്റോ. 11:34 ശിവശങ്കർ: എന്നാണ് ലോക്കർ തുറന്നത്. എന്നായിരുന്നു അവസാന ഇടപാട്? താക്കോൽ എപ്പോഴാണ് കൈമാറിയത്? 11:36 ശിവശങ്കർ: എന്തെങ്കിലും പ്രശ്നമുണ്ടോ? സ്രോതസ്സ് വെളിപ്പെടുത്താതെയും നികുതി അടയ്ക്കാതെയും പണം നിക്ഷേപിക്കാനാകില്ല എന്ന് നിങ്ങൾ പറഞ്ഞിരുന്നു എന്ന സത്യത്തിൽ ഉറച്ചുനിന്നാൽ പ്രശ്നമൊന്നുമുണ്ടാവില്ല. 11:39 വേണുഗോപാൽ: എന്റെയും ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് പുറത്തുവന്നാൽ ഞാൻ രാജിവെക്കും.

from mathrubhumi.latestnews.rssfeed https://ift.tt/2HAga2J
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍