ഇതരമതസ്ഥനുമായി പ്രണയം; പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാന്‍സ്

പാരിസ്: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാൻസിൽ നിന്ന്പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താൻ കോടതി ഉത്തരവിട്ടത്. മുസ്ലീം മതവിഭാഗക്കാരിയായ പെൺകുട്ടിയും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഇരുപതുവയസ്സുകാരനുമായുള്ള പ്രണയബന്ധമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം വിസമ്മതിച്ചു. തുടർന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് പെൺകുട്ടിയെ ബന്ധുക്കൾ ചേർന്ന് മർദിക്കുകയും തലമൊട്ടയടിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. യുവാവിന്റെ വീട്ടുകാർ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മർദനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്- പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെയുള്ള അതിക്രമത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അടുത്തബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കിയതിനെ തുടർന്ന് മാതാപിതാക്കളെ ജയിൽശിക്ഷയിൽ നിന്നൊഴിവാക്കി. എന്നാൽ ഫ്രഞ്ച് മേഖലയിൽ നിന്ന്അഞ്ച് വർഷത്തേക്ക് രക്ഷിതാക്കൾ മാറിനിൽക്കണണെന്ന് ബെസാൻകോൺ കോടതി ഉത്തരവിട്ടു. അടുത്തബന്ധുക്കൾക്ക് അഭയാർഥി പദവി നൽകിയെങ്കിലും രക്ഷിതാക്കൾക്ക് പദവി നൽകുന്നതിന് കോടതി വിസമ്മതിച്ചു. അതിനാൽ രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും രാജ്യം വിടേണ്ടതായി വരും. പെൺകുട്ടിയെ ഫ്രാൻസിലെ സാമൂഹ്യസംഘടനകൾ സംരക്ഷിക്കുമെന്നും പ്രായപൂർത്തിയാവുമ്പോൾ റെഡിസൻസി പെർമിറ്റ് അനുവദിക്കുമെന്നും ഫ്രണ്ട് പൗരത്വവകുപ്പ് ജൂനിയർ മന്ത്രിയായ മാർലെന ഷിയാപ്പ പറഞ്ഞു. Content Highlights:France Expels 5 Of A Family For Forcibly Shaving Teens Head Over Affair

from mathrubhumi.latestnews.rssfeed https://ift.tt/35u6Rtf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍