ന്യൂഡൽഹി: നടി കങ്കണ റണാവത്ത് സഞ്ചരിച്ച വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയതിന് ഒൻപത് മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 15 മുതൽ 30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് എ.എൻ.ഐ. വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ഒമ്പതിനാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിൽ വലിയ വാക്പോര് നടന്നിരുന്നു. ഇതിനിടെ സ്വദേശമായ ചണ്ഡീഗഢിൽനിന്ന് മുംബൈയിലേക്ക് വരാൻ കങ്കണ തീരുമാനിച്ചു. ഇൻഡിഗോയുടെ 6e-264 വിമാനത്തിലായിരുന്നു കങ്കണ മുംബൈയിലേക്ക് പുറപ്പെട്ടത്. ഈ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ സുരക്ഷാ- സാമൂഹിക അകലം പാലിക്കൽ നിർദേശങ്ങൾ ലംഘിച്ച് റിപ്പോർട്ടിങ് നടത്തുകയായിരുന്നു. വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ, മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി.ജി.സി.എ. ഇൻഡിഗോയ്ക്ക് താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇൻഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിർദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. content highlights: nine barred for unruly behavior on kangana ranaut on flight
from mathrubhumi.latestnews.rssfeed https://ift.tt/3jvjn0y
via IFTTT
0 അഭിപ്രായങ്ങള്‍