ചെന്നൈ: ചലച്ചിത്രതാരവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്നാണ് പോലീസ് നടപടി. മനുസ്മൃതിക്കെതിരെ പരാമർശം നത്തിയ വി.സി.കെ. നേതാവിനെതിരെ പ്രതിഷേധിക്കാൻ ചെങ്കൽപ്പട്ടിലേക്ക് പോകുന്നതിനിടെയാണ് ഖുശ്ബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. Tamil Nadu: BJP leader Kushboo Sundar detained by police on her way to Chidambaram today. She was on the way to Chidambaram to protest against VCK leader Thirumavalavans alleged remark on Manusmriti. pic.twitter.com/A6FkHqOoWQ — ANI (@ANI) October 27, 2020 മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ എം.പിയും വി.സി.കെ. നേതാവുമായ തോൾ തിരുമാളവനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നും വി.സി.കെ. നേതാവിന്റെ വാദം. എന്നാൽ, അടുത്തിടെ ബി.ജെ.പിയിലെത്തിയ ഖുശ്ബു ഇതിനെതിരെരംഗത്തെത്തി. വിഷയത്തിൽ വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാളവന്റെ പ്രസ്താവന, അദ്ദേഹം മാപ്പ് പറയണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബി.ജെ.പി. നൽകിയ പരാതിയിൽ തിരുമാളവനെതിരെ പോലീസ് കേസെടുത്തു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി. ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിൻ, ജിഗ്നേഷ് മേവാനി തുടങ്ങിയവരും തിരുമാളവന് പിന്തുണ അറിയിച്ചിരുന്നു. Content Highlights:BJPs Khushbu Sundar Detained During Protest Amid Manusmriti Remarks Row
from mathrubhumi.latestnews.rssfeed https://ift.tt/37KzpBq
via IFTTT
0 അഭിപ്രായങ്ങള്‍