തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് കാർ അക്സസറീസ് ഷോപ്പായ കാർ പാലസിനെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കാർ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാർ നൽകിയത്. 70,000 ഡോളർ കാർ പാലസ് ഇതിനായി കമ്മീഷൻ നൽകിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കേരളത്തിലെ 150 വീടുകളുടെ പുനർനിർമാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോൺസുലേറ്റ് കൈമാറിയത്. പണമിടപാട് കരാർ നൽകിയത് യു.എ.എഫ്.എക്സ്. സൊല്യൂഷൻസ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിൽ നിന്ന് 35,000 ഡോളർ കമ്മീഷൻ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. യു.എ.എഫ്.എക്സ്. സൊല്യൂഷൻസിൽനിന്ന് യു.എ.ഇ കോൺസുലേറ്റിലെ ഇന്റർനാഷണൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് സേവന കരാർ നൽകിയതിനാണ് ഈ കമ്മീഷൻ. കാർ പാലസും യു.എ.എഫ്.എക്സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫാണ് ഡയറക്ടർ. Content Highlights: In this dealcommission70,000 $
from mathrubhumi.latestnews.rssfeed https://ift.tt/31NHlhB
via IFTTT
0 അഭിപ്രായങ്ങള്‍