എം. ശിവശങ്കറിനെ ഒരാഴ്ച ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ എന്ന് ഇ.ഡി. കോടതിയിൽ അറിയിച്ചു. കോടതി മുമ്പാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നു രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ ശിവശങ്കറെ ഹാജരാക്കിയത്. ഇ.ഡി. കസ്റ്റഡിയിൽ പീഡനം നേരിടുന്നുവെന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും കോടതിയിൽ ശിവശങ്കർ അറിയിച്ചു. തുടർന്ന് ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ.ഡി. ഒരുക്കണമെന്നും മൂന്നു മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകി. content highlights: m sivasankar sent to ed custody for seven days

from mathrubhumi.latestnews.rssfeed https://ift.tt/3ovxFSC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍