ന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാം എന്ന് കേന്ദ്ര സർക്കാർ. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് ആണ് ഇളവ് അനുവദിക്കുക എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്. ലോക് ഡൗണിനെ തുടർന്ന് വായ്പകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ പലിശയ്ക്ക് പിഴ പലിശ ഏർപെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കോടി രൂപ വായ്പ എടുത്തവർക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളിൽ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ നിഷ്ക്രീയ ആസ്തിയായി പ്രഖ്യാപിക്കൽ, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇളവുകൾ ഏർെപ്പടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ആദിത്യ കുമാർ ഘോഷ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൊറട്ടോറിയം കാലയളവിലെ പലിശ പൂർണ്ണമായും എഴുതി തള്ളിയാൽ ബാങ്കുകൾക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. Content Highlights:loan is more than 2 crore will not be eligible for waiver of compound interest
from mathrubhumi.latestnews.rssfeed https://ift.tt/2GdFICx
via IFTTT
0 അഭിപ്രായങ്ങള്‍