രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് എംപിമാരും വീണ്ടും ഹാഥ്‌റസിലേക്ക്‌

ലഖ്നൗ:ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക്. പ്രിയങ്കാഗാന്ധി വദ്രയും ഇവർക്കൊപ്പമുണ്ടാകും. യുവതിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു.പി. പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി-യു.പി. യമുന എക്സ്പ്രസ് ഹൈവേയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും യു.പി. പോലീസിന്റെ ലാത്തിച്ചാർജും ഉൾപ്പെടെയുള്ള നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു അറസ്റ്റ്. ബുദ്ധ സർക്യൂട്ട് അതിഥിമന്ദിരത്തിൽ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു. യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ചതിലുൾപ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹഥ്റാസിലെത്തിയത്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയണമെന്നും പോലീസിനോട് ശബ്ദമുയർത്തി രാഹുൽ ആവശ്യപ്പെട്ടു. ബഹളത്തിനിടയിൽ പോലീസിന്റെ തള്ളിൽ രാഹുൽ വീണിരുന്നു. പോലീസ് ഉന്തി നിലത്തിട്ടെന്നും ലാത്തിച്ചാർജ് നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ക്രമസമാധാനം തകർത്തതിന് ഐ.പി.സി. 188 പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുൾപ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് ഫോൺ പിടിച്ചെടുത്തതായും യുവതിയുടെ പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്. Content Highlights:Congress leaders Rahul Gandhi and Priyanka Gandhi will go to Hathras today

from mathrubhumi.latestnews.rssfeed https://ift.tt/2SlMJDB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍