ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു: കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ സമ്മതിച്ചെന്ന് അറസ്റ്റ് മെമ്മോ

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ സ്വർണം പിടികൂടിയ ഘട്ടത്തിൽ അത് വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെവിളിച്ചു. ഒക്ടോബർ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യം ശിവസങ്കർ സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയിൽ പറയുന്നു. സ്വർണക്കടത്തിൽ എം.ശിവശങ്കറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണിത്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇ.ഡി. പറയുന്നു. അതിനാൽ തന്നെ ഇടപാടിൽ ശിവശങ്കറിന് പങ്കുളളതായി സംശയിക്കുന്നുവെന്നും ഇ.ഡി. വ്യക്തമാക്കുന്നു

from mathrubhumi.latestnews.rssfeed https://ift.tt/37OmyhF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍