പട്ന:ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ ബിഹാറിൽ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. എന്നാൽ പ്രാദേശിക പാർട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടിക്ക് ആർജെഡി അവരുടെ അക്കൗണ്ടിൽ നിന്ന് ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന. ധാരണപ്രകാരം കോൺഗ്രസ് 68 സീറ്റിലാകും മത്സരിക്കുക. ഒന്നോ രണ്ടോ സീറ്റ് അധികം കിട്ടാനായി കോൺഗ്രസ് സമ്മർദം തുടരുകയാണ്. കഴിഞ്ഞ തവണ ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യത്തിൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു. മൂന്ന് ഇടതുപാർട്ടികൾക്കുമായി 29 സീറ്റാണ് നൽകിയിരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ എംഎൽ 19 ഇടത്തും ജനവിധി തേടും. നിലവിലെ സഭയിൽ സിപിഐഎംഎലിന് മൂന്ന് എംഎൽഎമാരുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും ഒക്ടോബർ 28, നവംബർ 3, നവംബർ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. Content Highlights:RJD will contest in 138, seats Cong 68, Left 29
from mathrubhumi.latestnews.rssfeed https://ift.tt/3jvCl8c
via IFTTT
0 അഭിപ്രായങ്ങള്‍