ചെന്നെെ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. എസ്.പി.ബിയ്ക്ക് പൂർണമായും ബോധം വന്നുവെന്നും പേശികൾ ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതോടെ ശ്വാസതടസ്സം കുറഞ്ഞു. എക്സറേ ഫലങ്ങൾ ഡോക്ടർമാർ എനിക്ക് കാണിച്ചു തന്നപ്പോൾ പ്രകടമായ പുരോഗതിയുണ്ടെന്ന് എനിക്ക് വ്യക്തമായി. നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി- എസ്.പി.ബി ചരൺ പറഞ്ഞു. എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബി ചരൺ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. 13ാം തിയ്യതി രാത്രിയോടെയാണ് മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/32DnxNC
via IFTTT
0 അഭിപ്രായങ്ങള്‍