പ്രണബ് മുഖര്‍ജി ബംഗ്ലാദേശിന്റെ യഥാര്‍ഥസുഹൃത്തെന്ന് ഷെയ്ഖ് ഹസീന; ബുധനാഴ്ച ദേശീയ ദുഃഖാചരണം

ന്യൂഡൽഹി: ഇന്ത്യയുടെ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അയൽരാജ്യമായ ബംഗ്ലാദേശ് ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രണബ് മുഖർജിയോടുള്ള ബഹുമാനാർഥമാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക അന്നേ ദിവസം താഴ്ത്തിക്കെട്ടും. 1971 ലെ വിമോചന സമരത്തിന് നൽകിയ സംഭാവനകൾ മാനിച്ച് 2013 ൽ ബംഗ്ലാദേശ് മുക്തി ജുദ്ദോ സൊമ്മാനൊന നൽകി രാജ്യം പ്രണബ് മുഖർജിയെ ആദരിച്ചിരുന്നു. ബംഗ്ലാദേശിന്റെ യഥാർഥസുഹൃത്തായിരുന്നു പ്രണബ് മുഖർജിയെന്നും രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നുവെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ ഏറ്റവും ആദരണീയനായ നേതാവാണെന്ന് സൂചിപ്പിച്ചതിനൊപ്പം പ്രണബ് മുഖർജിയുടെ അശ്രാന്തപ്രവർത്തനങ്ങൾ ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഭാവി നേതാക്കൾക്കും പ്രചോദനമായിരിക്കുമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി പ്രണബ് മുഖർജിയുടെ ഭാഗത്ത് നിന്നുണ്ടായ സംഭാവനകളെ ഷെയ്ഖ് ഹസീന കത്തിൽ അനുസ്മരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജി അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. Content Highlights: Bangladesh announces state mourning in honour of Pranab Mukherjee

from mathrubhumi.latestnews.rssfeed https://ift.tt/34QZL3x
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍