കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിൾ മാറി. പാദവർഷകണക്കുകൾ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യൺ ഡോളറായി. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികൾ 10.47 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെയാണ് കമ്പനിയുടെ മൂല്യം 1.84 ട്രില്യൺ ഡോളറായി ഉയർന്നത്. കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതുമുതൽ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഇടംപിടിച്ച സൗദി ആരാംകോയുടെ ഇപ്പോഴത്തെ1.76 ട്രില്യൺ ഡോളറാണ്. മാർച്ചിൽ കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ തളർച്ചയിൽ നിന്ന് ആപ്പിൾ കരകയറിയിട്ടുണ്ട്. ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികളും ഇന്നലെ പാദവർഷക്കണക്കുകൾ പുറത്തുവിട്ടിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഇവർക്ക് നേട്ടമുണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടിയിൽ ആമസോണിന്റെ ലാഭം ഇരട്ടിയായി. വാർത്ത അയച്ചത് : പി.പി.ചെറിയാൻ
from mathrubhumi.latestnews.rssfeed https://ift.tt/2D3YZES
via IFTTT
0 അഭിപ്രായങ്ങള്‍