അടുത്ത എ.ഐ.സി.സി.യിൽ രാഹുൽ തിരിച്ചുവരാൻ സാധ്യത

ന്യൂഡൽഹി: അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി തിരിച്ചുവരണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. രാഹുൽ പാർട്ടിയിൽ സജീവമാവണമെന്ന രാജ്യസഭാംഗം ദിഗ്വിജയ് സിങ്ങിന്റെ ഞായറാഴ്ചത്തെ ട്വീറ്റ് ഒട്ടേറെ നേതാക്കളും പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിൽ ഏറ്റെടുത്തു. രാഹുലിന്റെ പാർട്ടിത്തലപ്പത്തേക്കുള്ള തിരിച്ചുവരവ് അടുത്ത എ.ഐ.സി.സി. സമ്മേളനത്തിൽ നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്നാണ് സൂചന. സോണിയാഗാന്ധിയെ മാറ്റി രാഹുലിനെ നിയമിക്കണമെങ്കിൽ പ്രവർത്തകസമിതിയോ എ.ഐ.സി.സി.യോ ചേരണം. രണ്ടായിരത്തിലധികംപേർ പങ്കെടുക്കാറുള്ള എ.ഐ.സി.സി. സമ്മേളനം കോവിഡ് കാലത്ത് ചേരുക സാധ്യമല്ല. മേയിൽ എ.ഐ.സി.സി. വിളിച്ചുചേർത്ത് തിരിച്ചുകൊണ്ടുവരാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നെങ്കിലും അപ്പോഴേക്കും അടച്ചിടലുംമറ്റുംവന്നു. അതിനാൽ മുന്നിലുള്ളവഴി പ്രവർത്തകസമിതി വിളിക്കലാണ്. വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകസമിതി ചേർന്ന് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നതിലുള്ള അഭംഗി നേതൃത്വത്തിനുമുന്നിലുണ്ട്. അടിയന്തരമായി തിരിച്ചുവരുന്നതിനോട് രാഹുലിനും യോജിപ്പില്ലെന്നാണറിയുന്നത്. ഇതിനാൽ നിലവിലുള്ള സ്ഥിതിയിൽ അടുത്ത എ.ഐ.സി.സി. സമ്മേളനത്തിൽ രാഹുൽ വരാനുള്ള സാധ്യതയാണേറെ. അതാണെങ്കിൽ കോവിഡിന് ശമനംവന്നാലേ സാധിക്കൂ. നേതൃത്വത്തിനുമുന്നിൽ ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. Content Highlight: Rahul gandhi may come back next AICC

from mathrubhumi.latestnews.rssfeed https://ift.tt/39Qjgtj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍