പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികളെ വധിച്ചു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 7 തീവ്രവാദികള്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീർ പോലീസ്, കരസേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. പുൽവാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. രാത്രി ഒരുമണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ എത്ര തീവ്രവാദികൾ ഉണ്ടെന്ന് വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച വൈകിട്ടോടെ ഷോപിയാനിലെ കിലൂറയിൽ നാല് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. തീവ്രവാദികളിൽ ഒരാൾ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വധിച്ച തീവ്രവാദികൾക്ക് കശ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാർ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങൾ. 10 ദിവസം മുമ്പാണ് നിസാറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം ആപ്പിൾ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന തിരച്ചിലിനിടെയാണ് ഏറ്റമുട്ടൽ നടന്നത്. Content Highlights:3 terrorists gunned down in encounter with security forces in Zadoora area of J&Ks Pulwama

from mathrubhumi.latestnews.rssfeed https://ift.tt/3jqnonr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍