ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേർക്കാണ് കോവിഡ്മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് നിലവിൽ 7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേർ രോഗമുക്തി നേടി. ഇതുവരെ 65,288 പേരാണ് കോവിഡ്മൂലം മരിച്ചത്. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആന്ധ്രപ്രദേശും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. content highlights: india covid 19 update
from mathrubhumi.latestnews.rssfeed https://ift.tt/32Pb5dU
via IFTTT
0 അഭിപ്രായങ്ങള്‍