ഷംനയുമായി റഫീഖ് നിരന്തരം ഫോണില്‍ സംസാരിച്ചു; തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു-ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഭാര്യ രംഗത്ത്. ഷംനയെ വിവാഹം കഴിക്കുന്നതിനായി റഫീഖ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടെന്നും ഭാര്യ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിനോടായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷംനയും റഫീഖും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. മുൻപും നിരവധി തട്ടിപ്പുകൾ റഫീഖ് നടത്തിയിട്ടുണ്ട്. ആളുകളിൽ നിന്ന് പണം വാങ്ങി ഇടപാടുകൾ നടത്തിയതിന്റെ പേരിൽ നിരവധി കേസുകളുണ്ട്. ജയിലിലും കിടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീകളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി വീട്ടിൽ വഴക്കിടാറുണ്ട്. ഷംനയുടെ ചിത്രം കാണിച്ച് ഞാൻ ഇവരെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു. വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു. ഭർത്താവിനെതിരെ പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഷംനയുമായി രാവും പകലും ഫോൺവിളിയാണ്. പുലർച്ച അഞ്ച് മണി വരെ വിളി തുടരും. അതിന്റെ പേരിൽ ഞാൻ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. നടി ഷംന കാസിമാണ് ഫോണിൽ വിളിക്കുന്നതെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. എന്റെ ഭർത്താവിന് വിദ്യാഭ്യാസമൊന്നും ഇല്ലാത്തതിനാൽ അയാൾക്കൊരു നടിയുമായി ബന്ധമുണ്ടാകുമെന്ന് കരുതിയില്ല. പിന്നീട് ടിവിയിൽ ഷംന കാസിമിന്റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് ഭർത്താവിന്റെ ഫോണിലുള്ള ഫോട്ടോകൾ തന്നെയാണെന്ന് മനസ്സിലായതും വിളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞതും. ഷംനയുടെ പേരിൽ സേവ് ചെയ്ത വാട്സാപ്പ് നമ്പറിൽ നിന്ന് അവരുടെ ചിത്രങ്ങൾ അയച്ചു നൽകിയിരുന്നു റഫീഖിന്റെ ഭാര്യ പറഞ്ഞു. ഷംനയെ വിളിച്ച സ്ത്രീ താനല്ല. കേസിൽ കുടുക്കുമെന്ന ഭയം തനിക്കുണ്ടെന്നും അവർ പറഞ്ഞു. Content Highlights:shamna kasim case accused-revelation of Rafeeqs Wife

from mathrubhumi.latestnews.rssfeed https://ift.tt/3ikKFYj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍