തിരുവനന്തപുരം: കോവിഡ് ബാധിതരെ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗനിർദേശം. തുടർച്ചയായി രണ്ടു പരിശോധനകൾ നെഗറ്റീവാകണമെന്ന നിബന്ധന പിൻവലിച്ചു. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ പോസിറ്റീവ് ആയി 10-ാം ദിവസം പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. തുടർന്ന് ഏഴുദിവസം സമ്പർക്കം ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവർക്ക് 14 ദിവസത്തിനുശേഷമാണ് പരിശോധന. നെഗറ്റീവായാൽ ആശുപത്രി വിടാം. നേരിയ ലക്ഷണമുള്ളവർ, സാമാന്യം ലക്ഷണമുള്ളവർ, തീവ്ര ലക്ഷണമുള്ളവർ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കായും വെവ്വേറെ മാർഗനിർദേശമുണ്ട്. എല്ലാ വിഭാഗക്കാർക്കും ആശുപത്രിയിൽനിന്ന് വിട്ടാലും ഏഴുദിവസം സമ്പർക്കം ഒഴിവാക്കണം. ലോകാരോഗ്യ സംഘടന, ഐ.സി.എം.ആർ. എന്നിവയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗരേഖ പുതുക്കിയത്. Cpntent Highlights: covid testing protocol in kerala
from mathrubhumi.latestnews.rssfeed https://ift.tt/3dOIgBt
via IFTTT
0 അഭിപ്രായങ്ങള്‍