ഹൈദരാബാദ്: ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് കോവിഡ് വ്യാപനം എല്ലാ ഭാഗങ്ങളിലും സമാനമായിരിക്കില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ഐ.ഐ.പി.എച്ച്.) ഡയറക്ടർ പ്രൊഫ. ജി.വി.എസ്. മൂർത്തി. ഓരോ സംസ്ഥാനത്തും വ്യത്യസ്തരീതിയിലാണ് അണുബാധ മൂർച്ഛിക്കുക. ഈമാസവും ഓഗസ്റ്റ് ആദ്യവും ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തിയേക്കും. എന്നാൽ ഹരിയാണ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സെപ്റ്റംബറോടെയായിരിക്കുമത്. കേരളത്തിൽ രോഗം പൂർണമായും തുടച്ചുനീക്കിയെന്ന് കരുതിയ സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നാളുകളെത്തിയതോടെ പത്തുദിവസത്തിനുള്ളിൽ വലിയ വ്യാപനമുണ്ടായത്. ഈ സാഹചര്യത്തിൽ സർക്കാരും ജനങ്ങളും ഒരേപോലെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ അതിഥിത്തൊഴിലാളികളുടെ വരവോടെയാണ് രോഗവ്യാപനമുണ്ടായത്. അതിനാൽ സംസ്ഥാനത്ത് ഇനിയുമേറെ കഴിഞ്ഞായിരിക്കും രോഗം ഉയർന്ന തോതിലെത്തുക. ഓരോ സംസ്ഥാനത്തും രോഗംപകർന്നുതുടങ്ങിയ സമയത്തെ ആശ്രയിച്ചിരിക്കും അവിടുത്തെ രോഗവ്യാപനം. രാജ്യത്തെല്ലായിടത്തും ഇത് ഒരേപോലെയായിരിക്കില്ല. മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ നിന്ന് കുടിയേറ്റത്തൊഴിലാളികൾ തിരിച്ചെത്തിയതോടെയാണ് ബിഹാറിൽ വലിയതോതിൽ രോഗവ്യാപനമുണ്ടായത് എന്നത് ഉദാഹരണമാണ്. പത്തുമുതൽ 14 ദിവസംകൊണ്ടാണിവിടെ ഇത്രയും രോഗികളുണ്ടായത്. തിരിച്ചെത്തിയവരിൽ നിന്ന് കുടുംബത്തിലുള്ളവർക്കും അതിലൂടെ സമൂഹത്തിലേക്കും രോഗം പടർന്നു. ഛത്തീസ്ഗഢിലും കിഴക്കൻ ഉത്തർപ്രദേശിലും സമാനസാഹചര്യമാണ്. ദീർഘകാലം ഇതു തുടരും. Content Highlights: Expert says Covid 19 spread will not be the same across the country
from mathrubhumi.latestnews.rssfeed https://ift.tt/3g2tclI
via IFTTT
0 അഭിപ്രായങ്ങള്‍