തിരുവനന്തപുരം : അന്തസ്സംസ്ഥാന പ്രസരണ ലൈനുകളും സബ്‌സ്റ്റേഷനും സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി.യുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെയും കൺസൽട്ടൻസി ഏറ്റെടുത്ത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ്. ഈ പദ്ധതിക്കു കീഴിൽവരുന്ന പ്രോജക്ടുകൾക്ക് കെ.എസ്.ഇ.ബി. കണക്കാക്കിയതിലും 453 കോടിരൂപ അധികമാണ് പി.ഡബ്ല്യു.സി. നിശ്ചയിച്ചത്. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം അനുവദിക്കുന്നത്. ഇതിനുമുമ്പായി പ്രോജക്ട് അപ്രൈസൽ നടത്തിയത് വിവാദ സ്വകാര്യ കമ്പനിയായ ടെറാനസ് ആണ്. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. അന്ന് പി.ഡബ്ല്യു.സി.യുടെ പങ്കാളിത്തം പുറത്തുവന്നിരുന്നില്ല. കെ.എസ്.ഇ.ബി.യുടെ അടിസ്ഥാന നിരക്കിനേക്കാൾ ഉയർന്നനിരക്കിലാണ് കരാർ നൽകിയതെന്നായിരുന്നു പ്രതിപക്ഷനേതാവ് ആരോപിച്ചത്. 2019 ജൂൺ ഒന്നിനാണ് വിതരണപദ്ധതികളുടെ സാമ്പത്തിക വിലയിരുത്തൽ പി.ഡബ്ല്യു.സി.യെ ഏൽപ്പിച്ചത്. കെ.എസ്.ഇ.ബി. തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയിൽ 3280 കോടിരൂപയാണ് ചെലവ് കണക്കാക്കിയിരുന്നത് പി.ഡബ്ല്യു.സി.യുടെ വിലയിരുത്തലിൽ 3733 കോടിയായി.രണ്ടു വിഭാഗങ്ങളിലായി 52 പ്രോജക്ടുകളുടെ സാമ്പത്തിക വിലയിരുത്തലാണ് പി.ഡബ്ല്യു.സി. നടത്തിയത്. ഒരു പദ്ധതിക്ക് 12 ലക്ഷംവരെ കൺസൽട്ടൻസി ചാർജ് ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. റഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയാണ് വൈദ്യുതിബോർഡ് പി.ഡബ്ല്യു.സി.ക്ക് കൺസൽട്ടസി നൽകിയത്. പി.ഡബ്ല്യു.സി.യെ മാറ്റണമെന്ന് സമിതിസ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നാ സുരേഷിന്റെ നിയമനവും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അനധികൃത ഇടപാടും പരിശോധിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും പി.ഡബ്ല്യു.സി.യെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ശിവശങ്കർ പി.ഡബ്ല്യു.സി.ക്ക് സഹായം നൽകിയെന്നാണ് സമിതിയുടെ കണ്ടെത്തൽ. അതിനാൽ, ഐ.ടി. വകുപ്പിനു കീഴിലെ പദ്ധതികളിൽനിന്ന് പി.ഡബ്ല്യു.സി.യെ ഒഴിവാക്കണമെന്നാണ് സമിതി ശുപാർശ നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2OWsSJA
via IFTTT
0 അഭിപ്രായങ്ങള്‍