ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളിൽ കോവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേർരോഗം ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയർന്നു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 61,884 പേർ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ ആളുകൾ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഗുരുതരമായ സ്ഥിതിവിശേഷത്തിന് മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000 ന് മുകളിലാണ് പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകൾ. എന്നാൽ അമേരിക്കയിൽ മരണനിരക്ക് ഗണ്യമായി കുറഞ്ഞു എന്നതാണ് ആശ്വാസം നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേർ മാത്രമാണ് അവിടെ രോഗബാധയേ തുടർന്ന് മരിച്ചത്. 2,735,554 ആണ് അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകൾ. 1,28,684 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികൾ രൂക്ഷമാണ്. രണ്ടുരാജ്യങ്ങളിലും ആറ് ലക്ഷത്തിന് മുകളിലാണ് സ്ഥിരീകരിച്ച കോവിഡ് കേസുകൾ ഉള്ളത്. Content Highlights:more than 2 lakh new COVID cases confirmed in all over the world
from mathrubhumi.latestnews.rssfeed https://ift.tt/2VITilA
via IFTTT
0 അഭിപ്രായങ്ങള്‍