ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. 6,04,641 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,26,947 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,59,860 പേർ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി. 17,834 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് മരണങ്ങൾ 8000 കടന്നു. 1,80,298 പേർക്ക് മഹാരാഷ്ട്രയിൽ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോർട്ട് ചെയ്തു. 89,802 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 2803 പേരാണ് മരിച്ചത്. 33,232 പേർക്ക് രോഗം കണ്ടെത്തിയ ഗുജറാത്തിൽ 2803 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 718 ഉം പശ്ചിമബംഗാളിൽ 683 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കേരളത്തിൽ 4593 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2132 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 25 മരണം റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus india-434 deaths and 19,148 new cases in the last 24 hours
from mathrubhumi.latestnews.rssfeed https://ift.tt/31ANIWh
via IFTTT
0 അഭിപ്രായങ്ങള്‍