കോവി‍ഡിനെതിരേയുള്ള ആന്റിബയോട്ടിക് ഉപയോഗം ബാക്ടീരിയ അണുബാധ കൂട്ടുന്നു-ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെതിരേ അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നുംഇത് മരണനിരക്ക് ഉയർത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന.സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചതാണിത്. ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണെന്നുംബാക്ടീരിയ അണുബാധക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ഫലപ്രദമാവുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ആന്റിബയോട്ടിക്കുകൾ അനുചിതമായി ഉപയോഗിക്കുന്നത് ഈ പ്രവണതയ്ക്ക് കൂടുതൽ കരുത്തേകുമെന്നുംയുഎൻ ആരോഗ്യ ഏജൻസി അറിയിച്ചു. കോവിഡ് -19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ വർദ്ധിച്ച ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയർത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനിടയാക്കും", ലോകാരോഗ്യ സംഘടനയുടെ ജനീവയിൽ നിന്നുള്ള വെർച്വൽ പത്രസമ്മേളനത്തിൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് രോഗികളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ തുടർന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാൻ ആന്റിബയോട്ടിക്കുകൾ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. content highlights:Increased antibiotics use in combating the Covid-19 pandemic strengthen bacterial resistance

from mathrubhumi.latestnews.rssfeed https://ift.tt/2Aubub6
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍