ഇന്ത്യ വിട്ട പാക് ചാരന്‍മാർ സൈനികോപകരണങ്ങളെയും തീവണ്ടികളെയും നിരീക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഡൽഹിയിൽ പിടികൂടിയ പാകിസ്താൻ ചാരന്മാർ സൈനികരെയും സൈനിക ഉപകരണങ്ങളെയും വഹിച്ചു കൊണ്ടുള്ള തീവണ്ടികൾ നിരീക്ഷിച്ചിരുന്നുവെന്ന് വിവരം. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരാണ് ചാര പ്രവൃത്തിക്ക് പിടികൂടപ്പെട്ട ആബിദ് ഹുസ്സൈനും താഹിർ ഖാനും.ഇവരെ പിടികൂടി ചോദ്യം ചെയ്ത ശേഷം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന്ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിഗുരുതരമായ ചാരപ്രവൃത്തിയാണ് ഇവർ നടത്തിയിരുന്നതെന്നാണ് ഇപ്പോൾപുറത്തു വരുന്ന വിവരങ്ങൾ. തിങ്കളാഴ്ച രാത്രി അവർ ഇന്ത്യ വിട്ടതായി എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഞയറാഴ്ചയാണ് ഇരുവരെയും ഡൽഹി പോലീസ് പിടികൂടിയത്. ഇവർ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യാജരേഖകൾ ഇതിനായി ഉപയോഗിച്ചെന്നും വ്യക്തമായിട്ടുണ്ട്. പ്രധാന സംഘടനകളിലും വകുപ്പുകളിലും ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ പാട്ടിലാക്കാൻ ആബിദ് ഹുസൈൻ നിരവധി വ്യാജ ഐഡന്റിറ്റികൾ സ്വീകരിച്ചു പോന്നിരുന്നതായും രഹസ്യ റിപ്പോർട്ടുകളുണ്ട്. പത്രപ്രവർത്തകന്റെ സഹോദരനാണെന്ന് നടിച്ചും ഗൗതം എന്ന വ്യാജനാമം ഉപയോഗിച്ചും ഇന്ത്യൻ റെയിൽവേയുമായി സമ്പർക്കം പുലർത്താൻഇവരിലൊരാൾശ്രമിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ സമീപിച്ച്ഇന്ത്യൻ റെയിൽവേയെക്കുറിച്ച് ഒരു വാർത്ത സഹോദരനായ പത്രപ്രവർത്തകൻ തയ്യാറാക്കുന്നുണ്ടെന്നും തീവണ്ടികളുടെ സർവ്വീസുകളെ കുറിച്ചുള്ളവിവരങ്ങൾ നൽകണമെന്നും ആബിദ് ഹുസ്സൈൻ ആവശ്യപ്പെട്ടിരുന്നു. ഈ ഉദ്യോഗസ്ഥരിലൂടെ സൈനികരും ഉപകരണങ്ങളും വഹിക്കുന്ന ഇന്ത്യൻ ട്രെയിനുകളെക്കുറിച്ച് കഴിയുന്നത്ര രഹസ്യ വിവരം ശേഖരിക്കാൻ ആബിദ് ഹുസൈൻ പദ്ധതിയിട്ടു. നയതന്ത്ര ദൗത്യത്തിലെ അംഗങ്ങൾ ഏർപ്പെടാൻ പാടില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് പേരെയും നയതന്ത്രതലത്തിൽ അയോഗ്യത കൽപിച്ച്ഇന്ത്യപുറത്താക്കിയതായി വിദേശ കാര്യ മന്ത്രാലയവും പിന്നീട് അറിയിച്ചു. നയതന്ത്ര ദൗത്യത്തിലെ ഒരു അംഗവും ഇന്ത്യയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അവരുടെ നയതന്ത്ര നിലയുമായി പൊരുത്തപ്പെടാത്ത രീതിയിൽ പെരുമാറരുതെന്നും പാക്കിസ്ഥാന്റെ സിഡിഎയോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:Two Pak Spys Tried To Infiltrate Monitor Troops, Equipments and Railways

from mathrubhumi.latestnews.rssfeed https://ift.tt/2U0cWbQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍