താഴത്തങ്ങാടി: (കോട്ടയം) പാറപ്പാടം ഷാനി മൻസിലിൽ ദമ്പതിമാരെ ക്രൂരമായി അക്രമിച്ച വിവരം പുറത്തറിഞ്ഞതോടെ ഗ്രാമത്തിലേക്ക് ആളുകൾ ഒഴുകിയെത്തി. പാറപ്പാടം-ആറാട്ടുകടവ് റോഡിൽ വാഹനങ്ങളുടെ നീണ്ടനിര. എന്താണ് സംഭവിച്ചതെന്നുപോലും അറിയാനാവാത്ത സാഹചര്യം. എല്ലാവരുടെയും മുഖത്ത് ആശങ്കയും ഭയവും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്നിട്ടും വിവരം അറിഞ്ഞവരെല്ലാം ഇവിടേക്ക് എത്തിയത് പോലീസുകാരെയും ബുദ്ധിമുട്ടിച്ചു. പോലീസ് വാഹനത്തിനുപോലും സംഭവസ്ഥലത്ത് എത്താനാവാത്ത അവസ്ഥയുണ്ടായി. പോലീസ് പലതവണ കാഴ്ചക്കാരെ ഇവിടെനിന്ന് മാറ്റിനിർത്തി. സാമൂഹികാകലം പാലിക്കണമെന്ന് എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ടി വന്നു. സമാനരീതിയിൽ മുമ്പും കൊലപാതകം അഞ്ചുവർഷം മുമ്പ് പാറമ്പുഴയിൽ ദമ്പതിമാരെയും മകനെയും കൊലപ്പെടുത്തിയ കേസുമായുള്ള സമാനത പോലീസ് പരിശോധിക്കുന്നു. പാറമ്പുഴയിൽ തുരുത്തേൽക്കവല മൂലേപറമ്പിൽ എം.കെ.ലാലസൻ(72), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ(27) എന്നിവരെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ ശരീരത്തിൽ മരണം ഉറപ്പിക്കുന്നതിനായി ഇലക്ട്രിക് വയർ ചുറ്റി ഷോക്കേല്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇവരുടെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരനായ അതിഥി തൊഴിലാളിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറപ്പാടത്തും ദമ്പതിമാരെ തലയ്ക്കടിച്ച് പരിക്കേല്പിച്ചശേഷമാകാം വൈദ്യുതാഘാതമേല്പിച്ചിരിക്കുന്നതെന്നാണ് നിഗമനം. Content Highlight: Kottayam Parappadam murder case
from mathrubhumi.latestnews.rssfeed https://ift.tt/3gTZ0u6
via IFTTT
0 അഭിപ്രായങ്ങള്‍