തിരുവനന്തപുരത്ത് ഗോഡൗണില്‍ അരി പുഴുത്ത് നശിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പുതുക്കുളങ്ങരഗോഡൗണിൽ അരി പുഴുത്ത് നശിക്കുന്നു. അടച്ചു പൂട്ടിയ ഗോഡൗണിൽ പുഴുത്ത് നശിക്കുന്നത് 30 ലോഡ് അരിയും ഗോതമ്പുമാണ്. ഗോഡൗൺ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ഇറക്കിവച്ച ധാന്യമാണ് നശിക്കുന്നത്. ഗോഡൗൺ അടയ്ക്കുമ്പോൾ പുതുതായി ആറ് ലോഡ് ഗോതമ്പും, രണ്ട് ലോഡ് ചാക്കരിയും പച്ചരിയും ഉണ്ടായിരുന്നു. ധാന്യങ്ങൾ പുഴുത്ത് നശിക്കുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. 12 ലോഡ് കേടായ ധാന്യത്തിൽ നാല് ലോഡ് വേറെ സ്ഥലത്ത് നിന്ന് എത്തിച്ചാണ് ഗോഡൗൺ അടച്ചതെന്ന് സിഐടിയു യൂണിയനിൽ പെട്ട തൊഴിലാളി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. നാല് ലോഡ് കേടായ ധാന്യം മറ്റൊരിടത്ത് നിന്ന് ഇറക്കിയെന്നാണ് വെളിപ്പെടുത്തൽ. പുതുതായി ഗോതമ്പ്ലോഡ് അട്ടിവയ്ക്കേണ്ടെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. നല്ല അരിയ്ക്കും ഗോതമ്പിനും ഒപ്പം മോശം ധാന്യം കൂടി കലർത്തിയാണ് ഗോഡൗൺ പൂട്ടിയത്. ധാന്യങ്ങൾ പുഴുവരിച്ചതോടെ ഗോഡൗണിൽ നിന്നുള്ള ദുർഗന്ധം നിമിത്തം പൊറുതി മുട്ടിയിരിക്കുകയാണ് സമീപ വാസികൾ. Content Highlight: Trivandrum puthukkulangara Godown

from mathrubhumi.latestnews.rssfeed https://ift.tt/38bGtp5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍