സൈന്യവുമായി ഏറ്റുമുട്ടല്‍: അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ഖുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.സൈന്യത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു.സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് വെടിവെയ്പ് തുടരുകയാണെന്ന് സേനാവക്താവ് അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് ഒരു എകെ-47 റൈഫിളും രണ്ട് പിസ്റ്റളും കണ്ടെടുത്തു. ജൂൺ മാസത്തിൽ കശ്മീരിൽ നടക്കുന്ന പതിമൂന്നാമത്തെ ഏറ്റുമുട്ടലാണിത്. വിവിധ ഏറ്റുമുട്ടലുകളിലായി നാൽപതോളം ഭീകരരെ സേന വധിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2BJMIUW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍