തോൽക്കാനല്ല വിഷ്ണുവിന്റെ ജീവിതം

തൊടുപുഴ: പരാജയങ്ങളിൽ തളരാതെ നടത്തിയ പോരാട്ടമാണ് വിഷ്ണു വിജയന്റെ വിജയരഹസ്യം. ചെറിയ തോൽവികളിൽ പോലും തളരുന്നവർക്ക് പാഠമാക്കാവുന്ന ജീവിതം. പരാജയങ്ങളിൽ തളരാതെ നടത്തിയ പോരാട്ടമാണ് വിജയരഹസ്യം. ചെറിയ തോൽവികളിൽപ്പോലും തളരുന്നവർക്ക് പാഠമാക്കാവുന്ന ജീവിതം. 2017 ഒക്ടോബറിൽ തൊടുപുഴയിലെ പഴയൊരു വീട് പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടമാണ് വിഷ്ണുവിന്റെ ജീവിതം മാറ്റിമറിച്ചത്. മുകളിൽനിന്നുവീണ് സുഷുമ്നാനാഡിക്ക് സാരമായി പരിക്കേറ്റു. കാലുകളുടെ ചലനമറ്റ് ഒരു വർഷം ആശുപത്രിക്കിടക്കയിൽ. പിന്നെ എഴുന്നേറ്റിരിക്കാമെന്നായി. അതിനിടെ കാഴ്ചയ്ക്ക് പ്രശ്നമുള്ള അമ്മയും രോഗിയായ അച്ഛനും പറക്കമുറ്റാത്ത രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി. പക്ഷേ, വിധിയോട് പോരാടാൻതന്നെ തീരുമാനിച്ചു. യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ തയ്യൽ പഠിച്ച് വീൽച്ചെയറിൽ ഇരുന്ന് ജോലി തുടങ്ങി. ജീവിക്കാൻ അതുപോരായിരുന്നു. പേപ്പർബാഗ് നിർമാണം കൂടി ആരംഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തണലായിരുന്ന അച്ഛൻ ആറു മാസം മുമ്പ് വിടപറഞ്ഞു. ഭിന്നശേഷിക്കാരുടെ വാട്സാപ്പ് കൂട്ടായ്മയുടെ സഹായത്തോടെ പേപ്പർപേനയും കുടയും ഉണ്ടാക്കാൻ പഠിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ് സ്കൂളുകളും സംഘടനകളും വിഷ്ണുവിനെ തേടിയെത്തി. ആവശ്യക്കാർക്ക് കൂറിയറായി ഇവയെല്ലാം അയച്ചുകൊടുക്കും. തൊടുപുഴയിലെ ഹൈടെക് ഷോപ്പുകൾ വിഷ്ണുവിന്റെ പേപ്പർകവറുകളിൽ തങ്ങളുടെ ബ്രാൻഡ്നെയിമെഴുതി. ഭിന്നശേഷിക്കാരായ മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം വിപുലമായ പേപ്പർബാഗ് നിർമാണ യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്. പക്ഷേ, സ്കൂളും കച്ചവടവുമില്ലാത്ത കോവിഡ് കാലം നല്ല പ്രതിസന്ധി തീർക്കുന്നുണ്ട്. എങ്കിലും കരുത്തോടെ മുന്നോട്ടുപോകുമെന്ന് വീൽച്ചെയറിൻറെ കൈപിടിച്ച് വിഷ്ണു പറയുന്നു. ഭാര്യ അഞ്ജുവും മക്കളായ വൈഭവും വൈഷ്ണവും പിന്തുണയുമായി ഒപ്പമുണ്ട്. Content Highlights: Inspirational life story of Vishnu

from mathrubhumi.latestnews.rssfeed https://ift.tt/389fkTH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍