വാഷിങ്ടൺ: അമേരിക്കയിലെ അലാസ്കൻ തീരത്തെത്തിയ റഷ്യൻ നിരീക്ഷണവിമാനങ്ങളെ യു.എസ്. യുദ്ധവിമാനങ്ങൾ തടഞ്ഞു. നാല് റഷ്യൻ ടി.യു.-142 വിമാനങ്ങളാണ് ശനിയാഴ്ച അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ (എ.ഡി.ഐ.സെഡ്) പ്രവേശിച്ചത്. ചുറ്റിത്തിരിഞ്ഞ വിമാനങ്ങളെ യു.എസിന്റെ എഫ്-22 വിമാനങ്ങളെത്തി പിന്തിരിപ്പിക്കുകയായിരുന്നെന്ന് നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡ് (നോറാഡ്) വ്യക്തമാക്കി. റഷ്യയുടെ ആണവശേഷിയുള്ള വിമാനങ്ങൾ മുമ്പ് മൂന്നുതവണ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും രണ്ട് റഷ്യൻ ഐ.എൽ.-38 നിരീക്ഷണ വിമാനങ്ങളെ അലാസ്ക പ്രദേശത്ത് കണ്ടിരുന്നു. യു.എസിന്റെ എഫ്-22 വിമാനങ്ങളെത്തി തിരിച്ചയച്ചിരുന്നു. അലാസ്കയിലെ അലൂഷ്യൻ ദ്വീപസമൂഹത്തിന്റെ 65 നോട്ടിക്കൽ മൈലോളം അടുത്തെത്തിയ റഷ്യൻ വിമാനങ്ങൾ എട്ടുമണിക്കൂറോളം പറന്നശേഷമാണ് മടങ്ങിയതെന്നും നോറാഡ് വൃത്തങ്ങൾ പറയുന്നു. എന്നാൽ, റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമപാതയിൽത്തന്നെ ആയിരുന്നെന്നും യു.എസിന്റെ അധീനതയിലുള്ള മേഖലയിലേക്ക് കടന്നിട്ടില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. Content Highlights: US fighter jets intercept Russian military aircraft off Alaska
from mathrubhumi.latestnews.rssfeed https://ift.tt/38bNHsZ
via IFTTT
0 അഭിപ്രായങ്ങള്‍