ഇ വാർത്ത | evartha
ഉത്തർപ്രദേശിൽ മാതൃഭാഷാ പരീക്ഷയിൽ തോറ്റത് എട്ടുലക്ഷം വിദ്യാർത്ഥികൾ
ഉത്തർപ്രദേശിൽ മാതൃഭാഷാ പരീക്ഷയിൽ വൻ തോൽവി. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലങ്ങൾ പുറത്തുവന്നപ്പോഴാണ് കൂട്ടത്തോൽവി നടന്നിരിക്കുന്നത്. മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത് എട്ടുലക്ഷം വിദ്യാർഥികളാണ്.
55 ലക്ഷം വിദ്യാർഥികളായിരുന്നു യുപിയിൽ ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷം യുപിയിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത് പത്ത് ലക്ഷം വിദ്യാർഥികൾ ആയിരുന്നു.
പത്താംക്ലാസിൽ 5.28 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 2.70 വിദ്യാർഥികളുമാണ് സംസ്ഥാനത്ത് പരാജയപ്പെട്ടത്. 2.39 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദി പരീക്ഷ എഴുതിയതുമില്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2VsVjSX
via IFTTT
0 അഭിപ്രായങ്ങള്‍