ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്ക്ക് കനത്ത പ്രഹരം

ക്യാമ്പ്നൗ: ബാഴ്സയുടെ കീരീട പ്രതീക്ഷകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് സെൽറ്റ വിഗോ നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചു (2-2). ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് വ്യത്യാസം ഒന്നായി ചുരുങ്ങി. 88-ാം മിനിറ്റിൽ സെൽറ്റയുടെ സ്പാനിഷ് സ്ട്രൈക്കർ ലാഗോ അസ്പസ് ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ബാഴ്സയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്. ലൂയിസ് സുവാരസ് ബാഴ്സക്കായി ഇരട്ട ഗോൾ നേടി. 20,67 മിനിറ്റുകളിലായിരുന്നു സുവാരസ് വല ചലിപ്പിച്ചത്. ഫയോഡർ സ്മോലോവാണ് സെൽറ്റക്കായി 50-ാം മിനിറ്റിൽ ആദ്യം ഗോൾ നേടിയത്. ലാ ലിഗ പോയിന്റെ പട്ടികയിൽ 32 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണ് ബാഴ്സലോണക്കുള്ളത്. 31 മത്സരം കളിച്ച റയലിന് 68പോയിന്റുണ്ട്. റയൽ ഞായറാഴ്ച എസ്പാൻയോളിനെ പരാജയപ്പെടുത്തിയാൽ പോയന്റ് പട്ടികയിൽ മുന്നിലെത്തും. Content Highlights:Title blow as Barcelona draw with Celta Vigo, Atletico Madrid hold off Alaves

from mathrubhumi.latestnews.rssfeed https://ift.tt/3g4exGj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍