ലോകത്താകെ കോവിഡ് രോഗമുക്തർ 30 ലക്ഷത്തോടടുക്കുന്നു; മരണം 3.77 ലക്ഷം കടന്നു

വാഷിങ്ടൺ/ ബ്രസീലിയ: ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 63.65 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. 29.03 ലക്ഷം പേർ രോഗമുക്തി നേടി. 30.30 ലക്ഷം പേർ നേരിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. 53,402 പേരുടെ നില അതീവ ഗുരുതരമാണ്. യുഎസ്സിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 18.59 ലക്ഷമായി. 1.07ലക്ഷം പേരാണ് ഇതുവരെ യുഎസ്സിൽ മരണപ്പെട്ടത്. ബ്രസീലിൽ 5.29 ലക്ഷം പേരെ ഇതുവരെ രോഗം ബാധിച്ചു. യുഎസ്കഴിഞ്ഞാൽ ഏറ്റവും അധികം രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. 30,046 പേരാണ് ഇതുവരെ ബ്രസീലിൽ മരണപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ചത് 14,556 കേസുകളാണ്. അമേരിക്കയിൽ 22,153 കേസുകളും. ആകെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമ്മനിയെയും മറികടന്ന്ഇന്ത്യ ലോകത്ത്ഏഴാം സ്ഥാനത്തായി. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 18.59 ലക്ഷം 1,06952 ബ്രസീൽ 5.29 ലക്ഷം 30,046 റഷ്യ 4.14ലക്ഷം 4,855 സ്പെയിൻ 2.87ലക്ഷം 27,127 യുകെ 2.76ലക്ഷം 39,045 ഇറ്റലി 2.33ലക്ഷം 33,475 ഇന്ത്യ 1.98ലക്ഷം 5,608 ഫ്രാൻസ് 1.89ലക്ഷം 28,833 ജർമ്മനി 1.84ലക്ഷം 8,618 പെറു 1.70ലക്ഷം 4,634 തുർക്കി 1.64 ലക്ഷം 4,563 ഇറാൻ 1.54ലക്ഷം 7,878 content highlights:Covid 19 world updates, recovered people near to 30 lakhs

from mathrubhumi.latestnews.rssfeed https://ift.tt/3dswzkA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍